റിവ്യൂവേഴ്‌സിനെ പഴിചാരി രക്ഷപ്പെടാൻ നോക്കുന്ന മലയാള സിനിമ

മലയാള സിനിമ രക്ഷപ്പെടാൻ റിവ്യൂ നിർത്തുക എന്നതാണോ ശരിയായ തീരുമാനം? മലയാളസിനിമ അതിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം സാമ്പത്തിക സ്‌ഥിതിയിലൂടെയാണ് കടന്നുപോവുന്നതെന്നാണ് നിർമാതാക്കൾ അഭിപ്രായപ്പെടുന്നത്. ഹിറ്റ് ചാർട്ടുകൾ നോക്കിയാലും പ്രേക്ഷകർക്ക് മനസ്സിലാകുന്ന കാര്യമാണിത്. ഇതിനെപ്പറ്റി സിനിമാ പ്രവർത്തകർ അവകാശപ്പെടുന്നത്, റിലീസ് ദിവസം തന്നെ സിനിമയെപ്പറ്റി മോശമായി ഓൺലൈൻ റിവ്യൂകൾ വരുന്നതുകൊണ്ടാണ് സിനിമകൾ പരാജയപ്പെടുന്നത് എന്നാണ്. എന്നാൽ ഇതിൽ എത്രത്തോളം വസ്തുതയുണ്ട്? പ്രേക്ഷകനെ തിയേറ്ററിലേക്ക് അടുപ്പിക്കാൻ സിനിമകൾക്ക് കഴിയാതിരിക്കുന്നതിന് റിവ്യൂവേഴ്സ്നെ പഴിക്കുന്നതിൽ കാര്യമുണ്ടോ? മലയാള സിനിമ രക്ഷപ്പെടാൻ റിവ്യൂ നിർത്തുക എന്നതാണോ ശരിയായ തീരുമാനം? കോവിഡിന് ശേഷം ആളുകളിലുണ്ടായ സ്വഭാവമാറ്റമാണ് സിനിമ വ്യവസായത്തിലെ ഗതിമാറ്റത്തിന് കാരണമായി വ്യക്തിപരമായി തോന്നിയിട്ടുള്ളത്. കോവിഡിന് മുമ്പുണ്ടായിരുന്നതിനേക്കാൾ ആളുകൾക്ക് മുമ്പിൽ ബുദ്ധിമുട്ടുകൾ ഏറെയാണിപ്പോൾ, സാധ്യതകളും. ഒരു കുടുംബത്തിന് തീയേറ്ററിൽ പോയി സിനിമ കാണുക ...